ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

പാര്‍ക്കിംഗ് സ്‌പേസ് കണ്ടെത്താൻ സ്മാര്‍ട്ട് പാര്‍ക്കിംഗ് ആപ്പുമായി ഖത്തര്‍


ദോഹ: ഖത്തറില്‍ ഇനി വാഹനം എവിടെ പാര്‍ക്ക് ചെയ്യുമെന്ന് അന്വേഷിച്ച് വാഹനവുമായി ചുറ്റിക്കറങ്ങേണ്ടി വരില്ല. എവിടെയാണ് പാര്‍ക്കിംഗ് സ്‌പേസ് ഒഴിവുള്ളതെന്ന നമ്മുടെ മൊബൈല്‍ ഫോണ്‍ പറഞ്ഞുതരും. ഖത്തര്‍ അധികൃതര്‍ ഒരുക്കിയ പുതിയ സ്മാര്‍ട്ട് പാര്‍ക്കിംഗ് സേവനമാണ് ഇതിന് വഴിയൊരുക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറിന്റെ വിവിധ മേഖലകളില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന സ്മാര്‍ട്ട് ഖത്തര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ വാഹന പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൂടി പുതിയ ആപ്പിനു പിന്നിലുണ്ട്.

ഇതുവഴി വാഹനത്തില്‍ ഇരുന്ന് യാത്രാവേളയില്‍ തന്നെ ഏതൊക്കെ സ്ഥലങ്ങളിലാണ് പാര്‍ക്കിംഗ് സ്‌പേസുകള്‍ ഒഴിവുള്ളതെന്ന് മൊബൈല്‍ ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് കണ്ടെത്താനാവും. റിയല്‍ ടൈം ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആപ്പിലെ പാര്‍ക്കിംഗ് സ്‌പേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) തുടങ്ങിയ സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

സ്മാര്‍ട്ട് പാര്‍ക്കിംഗ് സേവനങ്ങളുട ഉദ്ഘാടനം ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നാഈ നിര്‍വഹിച്ചു. ഒക്ടോബര്‍ 27 മുതല്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായതായി അദ്ദേഹം അറിയിച്ചു. വാഹന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നത്തിനാണ് ആപ്പ് പരിഹാരമാവുകയെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ പാര്‍ക്കിംഗ് സ്‌പേസ് തേടി മണിക്കൂറുകളോളം വാഹനവുമായി കറങ്ങേണ്ടിവരുന്ന സ്ഥിതി അപൂര്‍വമായെങ്കിലും ഉണ്ടാവാറുണ്ട്. പലപ്പോഴും ഒരു ഭാഗ്യ പരീക്ഷണമായി പാര്‍ക്കിംഗ് സ്‌പേസിനു വേണ്ടിയുള്ള അന്വേഷണം മാറുന്ന സ്ഥിതിയുണ്ട്. സമയ നഷ്ടത്തിനൊപ്പം, ഇന്ധന നഷ്ടവും അതുണ്ടാക്കുന്ന കാര്‍ബണ്‍ മാലിന്യവും വലിയൊരളവില്‍ കുറയ്ക്കാന്‍ പുതിയ ആപ്പ് സഹായകമാവും.
റോഡുകളിലെയും പാര്‍ക്കിംഗ് സ്‌പേസുകളിലെയും ട്രാഫിക് തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.

കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു പുറമെ, ഗതാഗത മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, പബ്ലിക് വര്‍ക്‌സ് അതോറിറ്റി (അശ്ഗാല്‍) എന്നിവ സംയുക്തമായാണ് പുതിയ സ്മാര്‍ട്ട് പാര്‍ക്കിംഗ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ പ്രധാന റോഡുകളിലെ പാര്‍ക്കിംഗ് സ്ലോട്ടുകള്‍, കോര്‍ണീഷ്, വെസ്റ്റ് ബേ തുടങ്ങിയ ഇടങ്ങളിലെ പാര്‍ക്കിംഗ് സ്‌പേസുകള്‍, സൂഖ് വാഖിഫ്, അല്‍ ബിദ്ദ പാര്‍ക്ക്, ലുസൈല്‍, മിശൈരിബ് തുടങ്ങിയ സ്ഥലങ്ങളിലെ 28,000ത്തിലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങള്‍ തുടങ്ങി രാജ്യത്തിലെ പ്രധാന കേന്ദ്രങ്ങളിലെ പാര്‍ക്കിംഗ് സ്ഥിതിവിവരങ്ങളെ കുറിച്ചുള്ള തല്‍സമയ ചിത്രം നല്‍കാന്‍ ആപ്പിന് കഴിയും. ക്രമേണ കൂടുതല്‍ പ്രദേശങ്ങളെ ആപ്പില്‍ ഉള്‍പ്പെടുത്തി ഇത് വിപുലീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ സേവനങ്ങള്‍ ആപ്പിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ പാര്‍ക്കിംഗ് സ്‌പേസുകളും ആപ്പില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതോടൊപ്പം പാര്‍ക്കിംഗ് സ്‌പേസുകള്‍ മുന്‍കൂട്ടി ബൂക്കി ചെയ്യുന്നതിനുള്ള പ്രീബുക്കിംഗ് സംവിധാനം, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ എവിടെ എന്ന് എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള ‘ഫൈന്‍ഡ് മൈ കാര്‍’ സൗകര്യം തുടങ്ങിയ സംവിധാനങ്ങള്‍ കൂടി ആപ്പില്‍ കൂട്ടിച്ചേര്‍ക്കും. അതോടെ, ഖത്തറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടും. സ്മാര്‍ട്ട് പാര്‍ക്കിംഗ് ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
QATAR - ഖത്തർ

ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്താകും; പ്രതീക്ഷിക്കുന്നത് 17 ബില്യണ്‍ ഡോളര്‍ ലാഭം

ദോഹ : ഫിഫ ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ നേട്ടമാവുമെന്ന് അധികൃതര്‍. ലോകകപ്പില്‍ നിന്നുള്ള ലാഭം 17 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കകന്നതായി ഖത്തര്‍ 2022 ലോകകപ്പ്
error: Content is protected !!