റിയാദ്: അടുത്ത ആറു മാസത്തേക്കോ ആറു വർഷത്തേക്കൊ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നും എന്നാൽ ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെന്നും സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുക്രൈന് യുദ്ധം പല രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങൾ അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തും. സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ സുസ്ഥിരത കൈവരിക്കാനുളള ഒരുക്കങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നത്. യുക്രൈന് യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി യൂറോപ്പിന് പുറമെ മറ്റ് രാജ്യങ്ങളെയും ബാധിക്കും. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം കൂടുതല്‍ ദൃശ്യമാകുമെന്നും ധനമന്ത്ര മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. പണപ്പെരുപ്പം പല ലോക രാജ്യങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഇത്തരം രാജ്യങ്ങള്‍ക്ക് ധനസഹായം ആവശ്യമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും പരസ്പരം ആശ്രയിക്കുന്ന സ്ഥിതിയും ഉണ്ടാകണം. ഒലിയ കടബാധ്യതയില്‍ മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ചില രാജ്യങ്ങള്‍ക്കുളളത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അന്താരാഷ്ട്ര സംഘടന, ജി 20 രാജ്യങ്ങള്‍ ളന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിസന്ധിയുളള രാജ്യങ്ങളെ സഹായിക്കാന്‍ സഊദി അറേബ്യ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.