ദോഹ: ഖത്തറിലെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആരോഗ്യ കേന്ദ്രങ്ങളിൽ ഒഴികെ എല്ലായിടത്തും ഒഴിവാക്കാൻ തീരുമാനം. നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രമായിരിക്കും ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് പരിഗണിക്കുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. രാജ്യം ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങവെയാണ് കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായത്.
കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ മെട്രോ, ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ മാസ്ക് ഉപയോഗത്തിലും ഇളവു നൽകിയിരുന്നു.