റിയാദ്: മാനവികതയില്‍ നിക്ഷേപം ഒരു പുതിയ ലോകക്രമം പ്രാപ്തമാക്കല്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആറാമത് നിക്ഷേപക സംഗമത്തിന്
റിയാദ് കിംഗ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ ആണ് സംഗമം ഉദ്ഘാടനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നു ദിവസങ്ങളിലായി പ്രധാന വിഷയങ്ങളിലൂന്നി 180 സെഷനുകള്‍, 30 വര്‍ക്ക്‌ഷോപ്പുകള്‍, നാല് മിനി ഉച്ചകോടികള്‍ എന്നിവയാണ് നടക്കുക.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തിലധികം പേര്‍ പങ്കെടുക്കുന്നു. 500 പേര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കും. വ്യാഴാഴ്ച സമാപിക്കും.
ലോകത്തെ കോവിഡിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ലോകനേതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അപ്രതീക്ഷിത വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം സുസ്ഥിരതയും ഭൗമ സാമ്പത്തിക വളര്‍ച്ചയും അസമത്വമുള്ള ലോകത്തെ സമത്വവും ഉച്ചകോടിയില്‍ ചര്‍ച്ചയാവും.