ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അൾജീരിയയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദീർഘ ദൂര വിമാന യാത്ര ഒഴിവാക്കാൻ റോയൽ കോർട്ട് മെഡിക്കൽ ടീം നിർദ്ദേശിച്ചതിനെത്തുടർന്നാണിത്.
ദീർഘ സമയ റൗണ്ട് ട്രിപ്പിന്റെ ഫലമായി വായു മർദ്ദം മൂലമുണ്ടാകുന്ന മിഡിൽ ഇയർ ട്രോമ ഒഴിവാക്കുന്നതിനായി കിരീടാവകാശി നിർത്താതെയുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കണമെന്നാണ് മെഡിക്കൽ സംഘത്തിന്റെ ഉപദേശം.
കിരീടാവകാശിക്ക് പകരം വിദേശ കാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തെ സൗദിയെ പ്രതിനിധീകരിക്കാൻ സൽമാൻ രാജാവ് നിയോഗിച്ചിട്ടുണ്ട്.
അതേ സമയം സൗദി അറേബ്യ അൾജീരിയയ്‌ക്കൊപ്പം നിൽക്കുമെന്ന് രാജാവ് പ്രഖ്യാപിച്ചു, ഉച്ചകോടി വൻ വിജയമാക്കുന്ന എല്ലാത്തിനും പിന്തുണയും വാഗ്ദാനം ചെയ്തു. 31-മത് അറബ് ലീഗ് ഉച്ചകോടി നവംബർ 1, 2 തീയതികളിൽ അൽജിയേഴ്സിൽ നടക്കും.