റിയാദ്: ഈ വർഷം മൂന്നാം പാദത്തിൽ സൗദി നാഷണൽ ബാങ്ക് ലാഭം 18 ശതമാനം തോതിലും അൽറാജ്ഹി ബാങ്ക് ലാഭം 14.8 ശതമാനം തോതിലും വർധിച്ചു. മൂന്നാം പാദത്തിൽ അൽറാജ്ഹി ബാങ്ക് 430 കോടി റിയാലാണ് അറ്റാദായം നേടിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഇത് 380 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ അൽറാജ്ഹി ബാങ്ക് വരുമാനം 13 ശതമാനം തോതിൽ വർധിച്ചതായി ചെയർമാൻ അബ്ദുല്ല അൽറാജ്ഹി പറഞ്ഞു. ഒമ്പതു മാസത്തിനിടെ ഓഹരിയുടമകളുടെ അവകാശം 35.4 ശതമാനം തോതിൽ ഉയർന്ന് 8600 കോടി റിയാലായി. ബാങ്കിലെ ആകെ നീക്കിയിരിപ്പ് 27.1 ശതമാനം തോതിൽ വർധിച്ച് 74,100 കോടി റിയാലും ആകെ വായ്പകൾ 32.4 ശതമാനം തോതിൽ ഉയർന്ന് 55,700 കോടി റിയാലുമായതായും അബ്ദുല്ല അൽറാജ്ഹി പറഞ്ഞു.
മൂന്നാം പാദത്തിൽ സൗദി നാഷണൽ ബാങ്ക് 470 കോടി റിയാലാണ് ലാഭം നേടിയത്. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ എസ്.എൻ.ബി ലാഭം 390 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ബാങ്ക് ലാഭം 18 ശതമാനം തോതിൽ ഉയർന്നു.