റിയാദ്- മള്‍ട്ടിപിള്‍ ഫാമിലി വിസിറ്റ് വിസ പുതുക്കാന്‍ സൗദിക്ക് പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ അബ്ശിര്‍ വഴി സാധിക്കുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശരിയല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മള്‍ട്ടിപിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകല്‍ നിര്‍ബന്ധമാണ്. കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കും. അതേസമയം സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി അബ്ശിര്‍ വഴി പുതുക്കാന്‍ സാധിക്കും. ജവാസാത്ത് വ്യക്തമാക്കി.