ദമാം:ഖത്തീഫ് കിംഗ് അബ്ദുൽ അസീസ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട കെട്ടിടം പൊളിക്കൽ ജോലികൾക്ക് അശ്ശർഖിയ നഗരസഭ തുടക്കം കുറിച്ചു. 60 മീറ്റർ വീതിയിൽ അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് കിംഗ് അബ്ദുൽ അസീസ് റോഡ് വികസിപ്പിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്ധതിക്കു വേണ്ടി താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടങ്ങൾ ഏറ്റെടുത്ത് നഷ്ടപരിഹാര വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും നഗരം മോടിപിടിപ്പിക്കാനും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനുമുള്ള വികസന പദ്ധതികളുടെ ഭാഗമായാണ് കിംഗ് അബ്ദുൽ അസീസ് റോഡ് വികസന പദ്ധതി നടപ്പാക്കുന്നത്.
തെക്ക് അൽശുവൈക ഡിസ്ട്രിക്ടിൽ റിയാദ് റോഡു മുതൽ വടക്ക് അൽനാസിറ ഡിസ്ട്രിക്ടിൽ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് ആശുപത്രി വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. പദ്ധതിക്കു വേണ്ടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള 521 കെട്ടിടങ്ങൾ പൊളിക്കും.