ഇതിന്റെ ഭാഗമായി സൗദിയയും പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിയും സഹകരിച്ച് വ്യോമയാന മേഖലയിലെ നിരവധി തൊഴിലുകളിൽ വൈവിധ്യമാർന്ന പരിശീലന പ്രോഗ്രാമുകൾ വികസിപ്പിച്ച് നടപ്പാക്കും.
പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റി അപ്ലൈഡ് കോളേജ് ഡീൻ ഡോ.നൂറ അൽമത്‌റഫിയും സൗദിയ ഗ്രൂപ്പിൽ മാനവശേഷി കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജനറൽ റാനിയ ബിൻത് സാമി അൽ തുർക്കിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സൗദിയ ഗ്രൂപ്പിനും ഗ്രൂപ്പിനു കീഴിലെ കമ്പനികളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ പരിശീലന പ്രോഗ്രാമുകൾക്ക് രൂപം നൽകാൻ സംയുക്ത അക്കാദമിക സഹകരണം, പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റി അപ്ലൈഡ് കോളേജ് വിദ്യാർഥിനകൾക്ക് സാമൂഹിക സേവന പ്രോഗ്രാമിന്റെ ഭാഗമായി സന്നദ്ധ സേവന അവസരങ്ങൾക്കും ഇന്റേൺഷിപ്പുകൾക്കും പിന്തുണ നൽകൽ എന്നിവ ധാരണാ പത്രത്തിൽ ഉൾപ്പെടുന്നു.
വിവിധ മേഖലകളിൽ സൗദിവൽക്കരണ അനുപാതവും വനിതാ പങ്കാളിത്തവും ഉയർത്താൻ സൗദിയ ഗ്രൂപ്പ് ശ്രമങ്ങൾ തുടരുകയാണ്.
സൗദിയ ഡയറക്ടർ ബോർഡിൽ വനിതാ അംഗത്തെ നിയമിച്ചിട്ടുണ്ട്. സൗദിയ ഗ്രൂപ്പിനു കീഴിൽ പത്തു വനിതകൾ എക്‌സിക്യൂട്ടീവ് പദവികളിലും ഉന്നത തസ്തികകളിലും സേവനമനുഷ്ഠിക്കുന്നു. സൗദിയ വിമാനങ്ങളിൽ കാബിൻ ജീവനക്കാരായും പൈലറ്റുമാരായും 154 സൗദി വനിതകളും ജോലി ചെയ്യുന്നു. കസ്റ്റമർ സർവീസ്, ഗ്രൗണ്ട് സർവീസ്, വിമാനങ്ങൾക്കകത്ത് ടെക്‌നിക്കൽ സപ്പോർട്ട് അടക്കമുള്ള മേഖലകളിലും വനിതാ പങ്കാളിത്തം വർധിച്ചിട്ടുണ്ട്