റിയാദ്: ബാങ്കിംഗ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്താതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ആഭ്യന്തര മന്ത്രാലയം വീണ്ടും ഉണർത്തി.
ഒരു ബാങ്ക് ജീവനക്കാരനും ഉപഭോക്താവിന്റെ ബാങ്ക് കാർഡ് രഹസ്യ നമ്പർ,
പാസ്‌വേഡ്, മൊബൈൽ ഫോണിലേക്ക് അയച്ച ആക്ടിവേഷൻ കോഡ് (OTP) എന്നിവ ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ്, ഡ്രോണുകളുടെ സഹകരണത്തോടെ സൗദി ബാങ്ക്സ് മീഡിയ ആൻഡ് ബാങ്കിംഗ് അവയർനസ് കമ്മിറ്റി ആരംഭിച്ച ദേശീയ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് തൊട്ടടുത്ത പോലീസ് സ്റ്റേഷനെ സമീപിച്ചോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.