GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇൻഷുറൻസ് കവറേജ് അവസാനിക്കുന്ന നാലു രീതികൾ വ്യക്തമാക്കി കൗൺസിൽ

ജിദ്ദ : ഇൻഷുർ ചെയ്തയാളുടെ കവറേജ് നാലു രീതിയിൽ അവസാനിക്കുമെന്ന് , വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോളിസിയുടെ പരമാവധി ആനുകൂല്യ പരിധി തീരുക, പോളിസി കാലയളവ് കാലഹരണപ്പെടുക അല്ലെങ്കിൽ റദ്ദാക്കുക, ഇൻഷുർ ചെയ്തയാൾ മരിക്കുക, തൊഴിലുടമയുമായുള്ള കരാർ ബന്ധം അവസാനിപ്പിക്കുക (സൗദികൾക്ക്) എന്നിവയാണ് നാലു രീതികൾ.

ഇൻഷുറൻസ് കമ്പനികളും ആരോഗ്യസേവന ദാതാക്കളും തമ്മിലുള്ള ആശയവിനിമയം അവർ തമ്മിലുള്ള കരാറുകൾക്ക് അനുസൃതമാണെന്നും കൗൺസിൽ അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലുടമ തന്റെ എല്ലാ ജീവനക്കാരെയും ഇൻഷുർ ചെയ്യാൻ ബാധ്യസ്ഥനാണ്. സൗദികളും സൗദികളല്ലാത്തവരും അവരുടെ കുടുംബാംഗങ്ങളും (ഭാര്യമാർ, 25 വരെ പ്രായമുള്ള ആൺമക്കൾ, അവിവാഹിതരായ, തൊഴിൽരഹിതരായ പെൺമക്കൾ) ആരോഗ്യ ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുമെന്നും കൗൺസിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!