റിയാദ്: ഖത്തർ ഫിഫ ലോകകപ്പ് 2022 നുള്ള ഹയ്യ ഫാൻ കാർഡ് കൈവശമുള്ളവർക്ക് സൗജന്യമായി സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിസ നേടുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഹയ്യ കാർഡ് ഉടമകൾക്ക് ഏകീകൃത വിസ പ്ലാറ്റ്ഫോം വഴി- https://visa.mofa.gov.sa – സൗദി വിസയ്ക്ക് അപേക്ഷിക്കാം.
ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശന വിസ നൽകുന്നതിനുള്ള ചിലവ് രാജ്യം വഹിക്കുമെന്ന് സൗദി മന്ത്രി സഭ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
FIFA ലോകകപ്പ് ഖത്തർ 2022 മത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും നൽകുന്നതും ആവശ്യമുള്ളതുമായ ഒരു വ്യക്തിഗത രേഖയാണ് ഹയ്യ കാർഡ്. ലോകകപ്പ് സീസണിൽ ഹയ്യ കാർഡ് ഉടമകൾക്ക് 60 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാൻ അനുമതി നൽകുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹയ്യ കാർഡുഡമകൾക്ക് ഉംറയും മദീനാ സിയാറയും അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്