അമേരിക്കക്ക് സൗദി അറേബ്യയുമായി നിരവധി സുരക്ഷ, സുപ്രധാന താൽപര്യങ്ങളുണ്ട്. സൗദി അറേബ്യയുമായുള്ള ബന്ധം ബഹുമുഖമാണ്. സൗദി അറേബ്യയുമായുള്ള സുരക്ഷ ബന്ധങ്ങൾ മേഖലയുടെ സ്ഥിരതക്ക് പ്രധാനമാണ്. 70,000 അമേരിക്കക്കാർ സൗദിയിൽ ജീവിക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി അറേബ്യയുമായി അമേരിക്കക്ക് പൊതുസുരക്ഷ താൽപര്യങ്ങളുണ്ട്.
ഇവക്ക് കോട്ടം തട്ടിക്കാതെ നോക്കുമെന്നും അമേരിക്കൻ വിദേശ മന്ത്രാലയം പറഞ്ഞു.
അടുത്ത മാസം മുതൽ പ്രതിദിന എണ്ണയുൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താനുള്ള ഒപെക് പ്ലസ് തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉൽപാദനം കുറക്കരുത് എന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ചുരുങ്ങിയ പക്ഷം ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്നും അമേരിക്ക നിർദേശിച്ചിരുന്നു.
ഇതെല്ലാം അവഗണിച്ച് ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് പ്ലസ് തീരുമാനിച്ചതിനെ റഷ്യൻ അനുകൂല, അമേരിക്കൻ വിരുദ്ധ നടപടിയായാണ് അമേരിക്കൻ നേതാക്കൾ കാണുന്നത്.
ഒപെക് പ്ലസ് തീരുമാനം പുറത്തു വന്നതിനു പിന്നാലെ സൗദി അറേബ്യക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ അമേരിക്കൻ നേതാക്കളും മാധ്യമങ്ങളും അഴിച്ചുവിട്ടു.
എന്നാൽ സാമ്പത്തികവശം മാത്രം പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നും ഇത് ഏതെങ്കിലും രാജ്യത്തിന് അനുകൂലമോ പ്രതികൂലമോ അല്ലെന്നും ആരുടെയും വിരട്ടലുകൾക്കു മുന്നിൽ വഴങ്ങില്ലെന്നും സൗദി വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞു.