ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 16,243 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിൽ 9402 പേർ ഇഖാമ നിയമ ലംഘകരും 2616 പേർ തൊഴിൽ നിയമ ലംഘകരും 4225 പേർ അതിർത്തി നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 301 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 37% യമനികളും 58% എത്യോപ്യക്കാരും 5% മറ്റു രാജ്യക്കാരും ആണ്.
അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 16 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 18 പേരും പിടിയിലായവരിൽ പെടുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 8885 പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു.