കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ, സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിൽ രാജ്യത്തിന്റെ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവം അവലോകനം ചെയ്തു.
1990 മുതൽ ആണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ മേഖലയിലേക്ക് സൗദി കടക്കുന്നത്. ലോകത്തെ 124 സയാമീസ് ഇരട്ടകളുടെ കാര്യത്തിൽ മേൽനോട്ടം വഹിക്കാൻ സൗദിക്ക് സാധിച്ചു.
മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 52 ഇരട്ടകളെ ഇത് വരെയായി സൗദി അറേബ്യയുടെ പദ്ധതി പ്രകാരം വേർപ്പെടുത്തിക്കഴിഞ്ഞു.
2005ൽ പോളിഷ് സയാമീസ് ഇരട്ടകളായ ഡാരിയയെയും ഒലെഗിനെയും പതിനെട്ടര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ആണ് വിധേയരാക്കിയത്.
ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി തങ്ങളുടെ സമപ്രായക്കാരെപ്പോലെ സാധാരണ ജീവിതം ആസ്വദിക്കാൻ കഴിയാത്ത ലോകമെമ്പാടുമുള്ള സയാമീസ് കുട്ടികളിൽ പ്രതീക്ഷ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇത്തരം കേസുകളുടെ മേൽനോട്ടം വഹിക്കുന്ന സൗദി മെഡിക്കൽ ടീമിന്റെ വിശിഷ്ടമായ കഴിവുകളെ ചൂണ്ടിക്കാട്ടിയ അബ്ദുല്ല റബീഅ മെഡിക്കൽ മേഖലയ്ക്ക് സൗദി ഭരണ നേതൃത്വം നൽകുന്ന പരിധിയില്ലാത്ത പിന്തുണയെ പ്രശംസിക്കുകയും ചെയ്തു


















Leave a Reply