മസ്കത്ത്: ലഗേജ് കൈകാര്യം ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ എയർപോർട്ട് അധികൃതർ കരാറിൽ ഒപ്പുവെച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒമാൻ എയർപോർട്ട് മാനേജ്‌മെന്റ് കമ്പനി സി.ഇ.ഒ ശൈഖ് ഐമാൻ അൽ ഹുസ്‌നിയും വണ്ടർലാൻഡ് ഇൻഡസ്ട്രീസ് ഹോൾഡിങ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക സി.ഇഒ പാട്രിക് വെർഹോവൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
മസ്കത്ത്, സലാല എയർപോർട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. ഇത് കണക്കിലെടുത്ത് ലാൻഡിങ്, ബോർഡിങ് ബാഗേജ് ശേഖരണം എന്നിവ എളുപ്പമാക്കി യാത്രക്കാർക്ക് മികച്ച സേവനം നൽകുകയാണ് കരാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ട് വൈസ് പ്രസിഡന്റും ഒമാൻ എയർപോർട്ടുകളുടെ ആക്ടിങ് ഹെഡുമായ സൗദ് ബിൻ നാസർ അൽ ഹുബൈഷി പറഞ്ഞു.