റിയാദ്: നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നില്ലെന്ന് സൗദി നഗര ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നഗരങ്ങളിലെ പ്രകടമാകുന്ന നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ മന്ത്രാലയം ഡ്രോണുകൾ ഉപയോഗിക്കുന്നുവെന്ന പ്രചാരണം തീർത്തും തെറ്റാണ്.
വേസ്റ്റുകൾ നീക്കം ചെയ്യാൻ ഫീസ് ഈടാക്കുമെന്ന വാർത്തയും തെറ്റാണ്.
വേസ്റ്റുകൾ നീക്കം ചെയ്യുന്നത് മന്ത്രാലയം നൽകുന്ന സേവനമാണ്. അതിന് ഫീസ് ഈടാക്കാൻ ഉദ്ദേശ്യമില്ലെന്നും മന്ത്രാലയ വൃത്തം വ്യക്തമാക്കി.