റിയാദ്: ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന സഊദി അറേബ്യയിൽ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. വടക്കൻ അതിർത്തി മേഖലയിൽ മൂന്ന് വിദേശികൾ അടക്കം നാല് പേരാണ് ഭിക്ഷാടനത്തിനിടെ പിടിയിലായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇവർ വിവിധ സ്ഥലങ്ങളിലായി യാചന നടത്തുന്നതിന്റെ വീഡിയോയും പുറത്ത് വിട്ടു. ഭിക്ഷാടനം നടത്തുന്ന ഒരു പൗരനെയും മൂന്ന് താമസക്കാരെയും നിരീക്ഷിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊതു സുരക്ഷ അറിയിച്ചു.
വാഹനങ്ങളുടെ ഡ്രൈവർമാരോട് പരോക്ഷമായി യാചിച്ചതിന് അറസ്റ്റിലായവരിൽ സ്വദേശി പൗരന് പുറമെ ഒരാൾ പാകിസ്ഥാൻ പൗരനും രണ്ട് ബംഗ്ലാദേശി പൗരനുമാണ് അറസ്റ്റിലായതെന്ന് പബ്ലിക് സെക്യൂരിറ്റി അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രക്ഷേപണം ചെയ്ത വീഡിയോ ക്ലിപ്പിൽ അറിയിച്ചു.
ട്രാഫിക് സിഗ്നലുകളിൽ വാഹനമോടിക്കുന്നവരോട് നേരിട്ട് യാചന നടത്തിയ ഒരു പൗരനെ നിരീക്ഷിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
യാചകർക്കെതിരെ ശക്തമായ നടപടികൾ സഊദി അറേബ്യ സ്വീകരിച്ചു തുടങ്ങിട്ടുണ്ട്. ഇത്തരക്കാർക്കെതിരെയുള്ള പരാതികൾ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.