ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ലോകത്തിലെ ഏററവും വലിയ ടെക്‌നോളജി എക്‌സിബിഷനുകളില്‍ ഒന്നായ ദുബായ് ജൈടെക്‌സ് ഗ്ലോബലിന് വിസ്മയിപ്പിക്കുന്ന തുടക്കം.

ദുബൈ:വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച സാങ്കേതികവിദ്യാ പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പറക്കും കാറും, ഡ്രൈവറില്ലാ കാറും മിനി ബസ്സും, റോബോട്ട് ഫയര്‍ ഫൈറ്ററും ഉള്‍പ്പെടെ സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിലേക്ക് ലോകത്തെ നയിക്കുന്നതായിരിക്കും ഇത്തവണത്തെ ജൈടെക്‌സ് ഗ്ലോബല്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായിയുടെ മുന്‍ഗണനകളിലൊന്നായി സാങ്കേതികവിദ്യയെ പ്രതിഷ്ഠിക്കുന്നതില്‍ ജൈടെക്‌സ് മേള സഹായകമായതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. യുഎഇയെ ടെക്‌നോളജിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനും ഇത് കാരണമായതായും അദ്ദേഹം പറഞ്ഞു. 20 ലക്ഷം ചതുരശ്ര അടി പ്രദേശത്ത് 26 ഹാളുകളിലായി വ്യാപിച്ചു കിടക്കുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. 90 രാജ്യങ്ങളില്‍ നിന്നായി എത്തുന്ന കമ്പനികളില്‍ 35 സ്റ്റാര്‍ട്ടപ്പുകളുമുണ്ട്. എല്ലാ കമ്പനികളും 100 കോടി ഡോളറിലേറെ മൂല്യമുള്ള കമ്പനികളാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

‘എന്റര്‍ ദി നെക്സ്റ്റ് ഡിജിറ്റല്‍ യൂണിവേഴ്‌സ്’, അടുത്ത ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിക്കൂ എന്ന പ്രമേയത്തിലാണ് ഇത്തവണ ജൈടെക്‌സ് ഗ്ലോബല്‍ നടക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്ന ജൈടെക്‌സ് മേള 1981ലാണ് ആരംഭിക്കുന്നത്. മേളയുടെ നാല്‍പ്പത്തി രണ്ടാമത്തെ പതിപ്പാണ് ഇത്തവണ നടക്കുന്നത്. പ്രദര്‍ശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്‌സിനെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. 2021ല്‍ നടന്ന മേളയേക്കാള്‍ വിപുലമായാണ് ഇത്തവണ ജൈടെക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതല്‍ സ്ഥലത്താണ് ഇത്തവണത്തെ മേള. മേള ഈമാസം 14ന് സമാപിക്കും.

5ജി, മെറ്റാവേഴ്‌സ് ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ടെക്‌നോളജി, സൈബര്‍ സെക്യൂരിറ്റി, ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍, ഡാറ്റ അനലിറ്റിക്‌സ്, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ളതാണ് ഇത്തവണത്തെ മേള. ഈ മേഖലയില്‍ നിന്നുള്ള പുതിയ കണ്ടുപിടുത്തങ്ങളും ഉല്‍പ്പന്നങ്ങളും ജൈടെക്‌സില്‍ പ്രദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. ജൈടെക്‌സിനോടനുബന്ധിച്ച് മേഖലയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ നോര്‍ത്ത് സ്റ്റാര്‍ ദുബായ് എന്ന പരിപാടിയും ദുബായില്‍ നടക്കുന്നുണ്ട്. 15 രാജ്യങ്ങളില്‍ നിന്നായുള്ള 35 യുനികോണ്‍ കമ്പനികളാണ് സ്റ്റാര്‍ട്ട്പ്പ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘവും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും നിരവധി കമ്പനികളും ജൈടെക്‌സ് മേളയില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ 200ഓളം ഇന്ത്യന്‍ കമ്പനികളാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. കേരളത്തില്‍ നിന്നുള്ള 40 സ്റ്റാര്‍ട്ടപ്പുകളും മേളയില്‍ അണിനിരന്നിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു സവിശേഷത. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് ഇവ മേളയ്ക്ക് എത്തിയിരിക്കുന്നത്. മിഷന്റെ നേതൃത്വത്തിലുള്ള ഒരു സംഘവും ദുബായില്‍ എത്തിയിട്ടുണ്ട്. എഡ്യുക്കേഷനല്‍ ടെക്‌നോളജി, സൈബര്‍ സുരക്ഷ, അഗ്രി ടെക്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, മീഡിയ ടെക്, ഹെല്‍ത്ത് ടെക് തുടങ്ങിയ മേഖളയില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് ഇവയില്‍ ഏറെയും.

നിര്‍മിത ബുദ്ധിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ അവതരണവും ഇത്തവണ ജൈടെക്‌സിലുണ്ടാകും. പറക്കും കാര്‍, ഡ്രൈവറില്ലാ ടാക്‌സി തുടങ്ങിയവയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ജൈടെക്‌സിലെത്തിയ പറക്കും കാറിന്റെ പ്രദര്‍ശന പറക്കല്‍ ഇന്നലെ വൈകിട്ട് ദുബായ് മറീനയില്‍ സംഘടിപ്പിച്ചിരുന്നു. ചൈനീസ് നിര്‍മാതാക്കളായ സീപെങ് എയറോട്ട് ആണ് പറക്കും കാര്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് കാറാണ് ഇതെന്ന സവിശേഷതയുമുണ്ട്. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണിത്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇവ മാര്‍ക്കറ്റില്‍ ഇറക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

ഇത്തവണത്തെ ജൈടെക്‌സില്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡ്രൈവര്‍ലെസ് ടാക്‌സിയാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. ഷെവര്‍ലെ ബോള്‍ട്ട് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഡ്രൈവറില്ലാ ടാക്‌സി ഈ വര്‍ഷം ഡിസംബറോടെ തന്നെ ദുബായ് റോഡില്‍ ഇറക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ഥം അഞ്ച് ടാക്‌സികളാണ് നിരത്തിലിറക്കുക. ജുമൈറയിലെ സിറ്റി വാക്ക് ഏരിയയിലായിരിക്കും ഇവ പരീക്ഷണ യാത്രകള്‍ നടത്തുക. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഇവയുടെ സേവനം യാത്രക്കാര്‍ക്ക് ലഭ്യമാവും. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഡ്രൈവറില്ലാ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്.
ചുറ്റുഭാഗത്തും ഘടിപ്പിച്ചിരിക്കുന്ന കാമറകളുടെയും റഡാറിന്റെയും സഹായത്തോടെ കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ടാക്‌സി പ്രവര്‍ത്തിക്കുന്നത്. നിലവിലെ ലിമോസിന്‍ ടാക്‌സികള്‍ക്ക് തുല്യമായ നിരക്ക് മാത്രമേ ഡ്രൈവര്‍ലെസ് ടാക്‌സിക്ക് ഈടാക്കുകയുള്ളൂ എന്ന് ആര്‍ടിഎയുടെ ഡയര്കടര്‍മാരിലൊരാളായ ഖാലിജ് അല്‍ അവധി അറിയിച്ചു.

ദുബായ്ക്കു പുറമെ, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഗതാഗത സംവിധാനവുമായി അബൂദാബിയും രംഗത്തുണ്ട്. അടുത്ത മാസം തന്നെ അബൂദാബിയില്‍ യാത്ര തുടങ്ങാനിരിക്കുന്ന ഡ്രൈവര്‍ലെസ് മിനി ബസ്സാണ് ജൈടെക്‌സ് മേളയില്‍ അബൂദാബി പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. അബൂദാബിയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീ മല്‍സരത്തോടനുബന്ധിച്ചാണ് മിനി ബസ്സ് നിരത്തിലിറക്കുക. ഡിജിറ്റല്‍ മാപ്പുകള്‍, റഡാറുകള്‍, കാമറകള്‍ തുടങ്ങിയവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മിനി ബസ്സില്‍ ഏഴു പേര്‍ക്ക് ഇരുന്നും നാലു പേര്‍ക്ക് നിന്നും യാത്ര ചെയ്യാനാവുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ പ്രൊജക്ട് മാനേജര്‍ സുല്‍ത്താന്‍ മെന്‍ഹാലി അറിയിച്ചു. തികച്ചും സൗജന്യമായിരിക്കും ഇതിലെ യാത്ര. യാസ് ഐലന്റിലെ ഡബ്ല്യു ഹോട്ടല്‍, യാസ് വാട്ടര്‍ വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട്, ഫെറാരി വേള്‍ഡ് തുടങ്ങി ഒന്‍പത് ഇടങ്ങളില്‍ ഇവയ്ക്ക് സ്റ്റോപ്പുണ്ടാകും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!