നഗരങ്ങൾ തമ്മിലുള്ള റെയിൽ സർവീസുകളിൽ 25 ലക്ഷത്തിലധികം യാത്രക്കാരാണ് സഞ്ചരിച്ചത്. മക്ക, ജിദ്ദ, കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവ വഴി മദീനയുമായി ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ റെയിൽവേയിൽ 19 ലക്ഷത്തിലധികം പേർ യാത്ര ചെയ്തു.
റിയാദ്, അബ്ഖൈഖ്, ഹുഫൂഫ്, ദമ്മാം എന്നിവയെ ബന്ധിപ്പിക്കുന്ന കിഴക്കൻ റെയിൽ ശൃംഖലയിൽ 3,93,900 പേരും റിയാദ്, അൽമജ്മഅ, ഖസീം, ഹായിൽ, അൽജൗഫ്, അൽഖുറയ്യാത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന വടക്കൻ റെയിൽ ശൃംഖലയിൽ 2,58,600 പേരും യാത്ര ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
