പുതിയ വൈദ്യുതി മീറ്ററിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഉപയോക്താക്കൾ പാലിക്കേണ്ട നിബന്ധനകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി.
ഇലക്ട്രിസിറ്റി കമ്പനി നിശ്ചയിച്ച മൂന്ന് നിബന്ധനകൾ താഴെ വിവരിക്കുന്നു.
സ്ഥാപനത്തിൽ തെർമൽ ഇൻസുലേഷൻ സ്ഥാപിക്കുക, മീറ്റർ ഇൻസ്റ്റാളേഷൻ സൈറ്റ് തയ്യാറാക്കുക, ഗ്രൗണ്ടിംഗ് പ്രക്രിയ നടത്തുക എന്നിവയാണ് മൂന്ന് നിബന്ധനകൾ.
തുടർന്ന് സ്ഥാപനത്തിന്റെ സാധുതയുള്ള ബിൽഡിംഗ് പെർമിറ്റിന്റെ പകർപ്പ് സഹിതം ഇലക്ട്രിസിറ്റി കംബനിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു