റിയാദ്: സഊദിയിൽ പൊതു സ്ഥലത്ത് വെച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ട വിദേശികൾ അറസ്റ്റിൽ. കിഴക്കൻ സഊദിയിലെ ഹഫ്ർ അൽ ബാത്വിൻ ഗവർണറേറ്റിലാണ് സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കടയ്ക്ക് മുന്നിൽ വഴക്കിൽ ഏർപ്പെട്ട 10 ബംഗ്ലാദേശ് പൗരൻമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് കൂട്ട തർക്കത്തിൽ ഏർപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തത്. വഴക്കിൽ അതിൽ ഉൾപ്പെട്ടിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ കൈമാറുകയും ചെയ്തതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു