റിയാദ് – ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായി സൗദിയിലും സ്വർണ വില ഉയർന്നു.
രാജ്യത്ത് ഏറ്റവുമധികം ഡിമാന്റുള്ള 21 കാരറ്റ് സ്വർണം ഗ്രാമിന്റെ വില 181.45 റിയാലായാണ് ഉയർന്നത്.
തൊട്ടു തലേദിവസം ഇത് 179.13 റിയാലായിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 207.37 റിയാലായും 22 കാരറ്റിന്റെ വില 190.09 റിയാലായും 18 കാരറ്റിന്റെ വില 155.53 റിയാലായും ഉയർന്നിട്ടുണ്ട്.
എട്ടു ഗ്രാം തൂക്കമുള്ള 21 കാരറ്റ് സ്വർണ നാണയത്തിന്റെ വില 1741.93 റിയാലും 22 കാരറ്റ് സ്വർണ കോയിൻ വില 1824.88 റിയാലായും 24 കാരറ്റ് സ്വർണ നാണയത്തിന്റെ വില 1990.78 റിയാലായും ഉയർന്നു. അഞ്ചു ഗ്രാം തൂക്കമുള്ള സ്വർണ ബിസ്‌കറ്റിന്റെ പുതിയ വില 1078.34 റിയാലാണ്. പത്തു ഗ്രാം സ്വർണ ബിസ്‌കറ്റ് വില 2131.79 റിയാലും 20 ഗ്രാം ബിസ്‌കറ്റിന്റെ വില 4234.55 റിയാലും 50 ഗ്രാം ബിസ്‌കറ്റിന്റെ വില 10,513.80 റിയാലും 100 ഗ്രാം ബിസ്‌കറ്റിന്റെ വില 20,986.13 റിയാലും ഒരു കിലോ ബിസ്‌കറ്റിന്റെ വില 2,08,824.44 റിയാലുമാണ്