റിയാദ്: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സൗദി അറേബ്യ ശക്തമായ അപലപനം രേഖപ്പെടുത്തി.
എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും ഭീകരപ്രവർത്തനങ്ങളെയും സൗദി അറേബ്യ പൂർണമായും നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് അഫ്ഗാനിസ്ഥാൻ സർക്കാരിനും അഫ്ഗാൻ ജനതയ്ക്കും സൗദി അറേബ്യ ഐക്യദാർഢ്യം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
അഫ്ഗാൻ ജനതയ്ക്ക് സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പാകുമെന്ന പ്രത്യാശയും സൗദി അറേബ്യ പ്രകടിപ്പിച്ചു.
