റിയാദ്: ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ആവർത്തിച്ച് നിയമലംഘനം നടത്തുകയും ചെയ്തതിനെ തുടർന്ന് മദീന മേഖലയിലെ ഒരു ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനം അടച്ചുപൂട്ടിയതായി ടൂറിസം മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
നിയമലംഘനം പരിഹരിക്കുന്നത് വരെ സ്ഥാപനം പൂർണ്ണമായും അടച്ചിടാൻ ഉത്തരവിട്ടതിനൊപ്പം സ്ഥാപനത്തിന് 750,000 (7.5 ലക്ഷം) റിയാൽ പിഴ ചുമത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
ശിക്ഷാ നടപടിയുടെ ഭാഗമായി നിയമലംഘനം നടത്തിയ സ്ഥാപനത്തിന്റെ ചെലവിൽ തന്നെ പ്രാദേശിക ദിനപത്രത്തിലോ മറ്റ് അനുയോജ്യമായ മാധ്യമങ്ങളിലോ ഈ തീരുമാനം പരസ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. വിനോദസഞ്ചാരികളുടെ സേവന ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയന്ത്രണ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
