റിയാദ് -വിദേശത്ത് നിന്നെത്തുന്നവരുടെ ഉംറ വിസ കാലാവധി രാജ്യത്ത് പ്രവേശിച്ചതു മുതൽ മൂന്നു മാസമാണെന്നും എല്ലാ ഉംറ വിസകളും ദുൽഖഅദ് 29 ന് അവസാനിക്കുമെന്നും ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.
നുസുക് ആപ്ലിക്കേഷൻ വഴിയാണ് ഉംറ പെർമിറ്റ് എടുക്കേണ്ടത്. എന്നാൽ കോവിഡ് രോഗിയാവുകയോ സമ്പർക്കം പുലർത്തുകയോ അരുത്. ഉംറ, സന്ദർശനം, ടൂറിസം വിസകളിൽ സൗദി അറേബ്യയിലേക്ക് വരുന്നവരെല്ലാം നുസ്‌ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. പി.സി.ആർ, ആന്റിജൻ ടെസ്റ്റുകൾ ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി