റിയാദ്- പാനീയങ്ങളടക്കം 23 ഭക്ഷ്യ വസ്തുക്കൾക്ക് സ്‌കൂൾ കാന്റീനുകളിൽ വിലക്കേർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Click here to join our WHATSAPP group
വിദ്യാർഥികളുടെ ശാരീരികാരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉതകുന്ന പോഷക മൂല്യമുള്ള ഭക്ഷ്യവസ്തുക്കൾക്കാണ് സ്‌കൂൾ കാന്റീനുകളിൽ ഊന്നൽ നൽകേണ്ടത്.
സോഫ്റ്റ് ഡിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ്, കൃത്രിമ കൂട്ടുകളുളള പാലും തൈരും, വറുത്ത ഫലാഫെൽ, ചിപ്‌സ്, ഉയർന്ന ചൂടിൽ തിളപ്പിച്ച പദാർഥങ്ങൾ, സ്റ്റിക്കി ഷുഗർ, ചായത്തിൽ മുക്കിയ ഭക്ഷ്യവസ്തുക്കൾ, മയോണൈസ്, എല്ലാത്തരം ക്രോസന്റ്‌സ്, ഫൂൽ, എല്ലാത്തരം ചോക്കലേറ്റുകൾ, ചോക്കലേറ്റ് കൊണ്ട് പൊതിഞ്ഞത്, അച്ചാറുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, ചീസ്, യോഗർട്ട്, തേൻ, വെണ്ണ, പയർ അടങ്ങിയ സാ³ഡ്‌വിച്ചുകൾ, ഗോതമ്പ്, അരി, ചോളം എന്നിവ കൊണ്ടുള്ള ജനപ്രിയ വിഭവങ്ങൾ, പാൽ, ചൂടുള്ള പാൽ, ഗ്ലാസ് കുപ്പികളില്ലാതെ 100% പ്രകൃതിദത്ത ജ്യൂസുകൾ എന്നിവയാണ് വിതരണം ചെയ്യേണ്ടത്