125 സീറ്റുള്ള ആർട്ടിക്ലേറ്റഡ് ബസുകളടക്കം 200 ബസുകൾ
Click here to join our WHATSAPP group
മക്ക- മക്ക ബസ് റൂട്ട് പദ്ധതിയുടെ അവസാനഘട്ട പരീക്ഷണ ഓട്ടം പൂർത്തിയായി. 125 സീറ്റുള്ള ആർട്ടിക്ലേറ്റഡ് ബസുകളടക്കം അത്യാധുനിക സൗകര്യങ്ങളുള്ള 200 ബസുകൾ ഉടൻ നിരത്തിലിറങ്ങും. ബസുകളുടെ പുതിയ റൂട്ട് സംബന്ധിച്ചും വൈകാതെ അറിയിപ്പുണ്ടാകും.
മക്ക ബസ് റൂട്ട് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഇന്നലെ പൂർത്തിയായതായി മക്ക റോയൽ കമ്മീഷൻ ട്രാൻസ്പോർട്ട് സെന്ററാണ് അറിയിച്ചത്. ഹയ്യു ശുഹദാ, കാക്കിയ, ജിഅ്റാന തുടങ്ങിയ മസ്ജിദുൽ ഹറാമിന്റെ ചുറ്റുമുള്ള ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന്, 10, 11 റൂട്ടുകളിലെ പരീക്ഷണ ഓട്ടമാണ് പൂർത്തിയായത്.
പദ്ധതിയിൽ 200 ഓളം ബസുകളും 200 ഓളം സ്റ്റോപ്പുകളുമുണ്ട്. 85 സീറ്റുള്ള ഓർഡിനറി ബസുകളും 125 സീറ്റുള്ള ആർട്ടിക്ലേറ്റഡ് ബസുകളുമാണ് ഇവിടെ സർവീസ് നടത്താനിരിക്കുന്നത്. 550 ഡ്രൈവർമാരാണ് ബസോടിക്കുക. അഗ്നിശമന സൗകര്യം, പ്രാഥമിക ചികിത്സ, നിരീക്ഷണ കാമറ, കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനം, ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡ് തുടങ്ങിയ സൗകര്യങ്ങൾ ബസിലുണ്ട്