റിയാദ്:സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ പ്രധാന ചാലകശക്തിയായി നിർമാണ മേഖല മാറുന്നുവെന്ന് വ്യക്തമാ ക്കുന്ന 2025-ലെ വാർഷിക റിപ്പോർട്ട് സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി പുറത്തുവി ട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതോറി റ്റിയിലെ സജീവ അംഗത്വങ്ങളിൽ 900 ശതമാ നത്തിലധികം വളർച്ചയുണ്ടായി.
2025 അവസാനത്തോടെ രജിസ്റ്റർ ചെയ്ത കരാറുകാരുടെ എണ്ണം ഏകദേശം 70,500-ൽ എത്തിയിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് നി ർമാണ കമ്പനികളുടെ എണ്ണത്തിൽ 21.44 ശ തമാനവും, തൊഴിലാളികളുടെ എണ്ണത്തിൽ ഒമ്പത് ശതമാനവും വർദ്ധനവുണ്ടായി. നില വിൽ 40 ലക്ഷത്തിലധികം തൊഴിലാളികളു ള്ള ഈ മേഖല സൗദിയുടെ ആകെ ജിഡിപി യുടെ 7.75 ശതമാനം സംഭാവന ചെയ്യുന്നു.
വിവിധ സർക്കാർ-സ്വകാര്യ മേഖലകളിലെ 214 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ഫ്യൂച്ചർ പ്രൊജക്ട്ട്സ് ഫോറത്തിൻറ ഏഴാം പതിപ്പിൽ, മൂന്ന് ലക്ഷം കോടി റിയാലി ലധികം മൂല്യം വരുന്ന 20,000-ലധികം വിക സന പദ്ധതികൾ അതോറിറ്റി പ്രദർശിപ്പിച്ചു.
അതോറിറ്റി കേവലം ഒരു നിയന്ത്രണ സമിതി എന്ന പദവിയിൽ നിന്ന് നിർമാണ മേഖലയെ നയിക്കുന്ന തന്ത്രപ്രധാനമായ ഒരു ശക്തിയാ യി മാറുകയാണെന്നും കരാറുകാരുടെ എണ്ണ ത്തിലുണ്ടായ ഈ വളർച്ച രാജ്യത്തെ ബിസി നസ് അന്തരീക്ഷത്തിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി ചെയ ർമാൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അജാൻ പറഞ്ഞു.
അതോറിറ്റിയുടെ കീഴിലുള്ള അക്കാദമി 90-ല ധികം പ്രത്യേക പരിശീലന പരിപാടികളിലൂ ടെ 15,000-ലധികം പേർക്ക് പരിശീലനവും ക ൺസൾട്ടൻസി സേവനങ്ങളും നൽകി. അം ഗീകൃത യോഗ്യതാ പ്രോഗ്രാമുകൾ വഴി 400-ലധികം പേർക്ക് പ്രയോജനം ലഭിച്ചു. കൂടാ തെ, സ്വദേശിവൽക്കരണ പ്രക്രിയയുടെ ഭാഗ മായി സംഘടിപ്പിച്ച ഏഴ് പ്രത്യേക ഫോറങ്ങ ളിലായി 660 കോൺട്രാക്ടർമാർക്ക് അതോ റിറ്റി ആതിഥേയത്വം വഹിച്ചു.
സൗദി കോൺട്രാക്ടർമാർ രാജ്യത്തിൻറ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പ്രധാന തൂണാണെന്ന് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അജാൻ ഊന്നി പ്പറഞ്ഞു. വൻകിട പദ്ധതികളുടെ ആവശ്യക തകൾ നിറവേറ്റാൻ അവരുടെ കഴിവുകൾ ഉ യർത്തുമെന്നും, ഇതിനായി നിയന്ത്രണ-പ്രഫ ഷനൽ സേവനങ്ങളും യോഗ്യത പ്രോഗ്രാമു കളും വികസിപ്പിച്ച് കാര്യക്ഷമമായ സംവിധാ നം നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാ ക്കി.
