പ്രീമിയം റെസിഡൻസി (Premium Residency) ഉടമകൾ ഖിവ (Qiwa) പ്ലാറ്റ്‌ഫോം വഴി SR100 ഫീസ് അടച്ച് പ്രത്യേക വർക്ക് പെർമിറ്റ് നേടണമെന്ന് ഖിവ അറിയിച്ചു.
സ്ഥാപനങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ ഫീസ് ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. തമ്ഹീർ (Tamheer) പരിശീലന കരാറുകൾ ഖിവ വഴി രേഖപ്പെടുത്താമെങ്കിലും അവ സൗദിവത്കരണ (Saudization) ലക്ഷ്യങ്ങളിൽ ഉൾപ്പെടില്ലെന്നും ഖിവ വ്യക്തമാക്കി.
ബാങ്ക് കാർഡ്, സദാദ് (SADAD), ഖിവ ഡിജിറ്റൽ വാലറ്റ് എന്നിവ വഴി സേവന ഫീസ് അടയ്ക്കാം . തൊഴിലുടമ പ്രതികരിച്ചിട്ടില്ലെങ്കിൽ ജീവനക്കാർക്ക് ഏഴ് ദിവസത്തിനകം രാജിക്കത്ത് പിൻവലിക്കാനും സാധിക്കും.
വിസ അനുവദിച്ച ശേഷം വിവരങ്ങൾ തിരുത്താൻ കഴിയില്ലെന്നും തെറ്റായ വിവരങ്ങളുള്ള വിസ റദ്ദാക്കി പുതിയ വിസ എടുക്കേണ്ടതുണ്ടെന്നും ഖിവ അറിയിച്ചു.
















Leave a Reply