റിയാദ്: സഊദി അറേബ്യയിൽ ആരോഗ്യ ഇൻഷുറൻസിലെ പുതിയ ആനുകൂല്യങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലായി. അമിത വണ്ണം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവയ്ക്കൽ എന്നിവ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയതും ഡയാലിസിസിനുള്ള പരിധി ലക്ഷം റിയാലിൽനിന്ന് 1,80,000 റിയാലായി ഉയർത്തിയതുമാണ് പുതിയ ആനുകൂല്യങ്ങൾ. ഇവയാണ് ഇപ്പോള്‍ പ്രാബല്യത്തിലായത്.
Click here to join our WHATSAPP GROUP
രോഗ പ്രതിരോധത്തിലും ചികിത്സയിലെ സങ്കീർണതകൾ കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഈ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് നയം ഓരോ മൂന്ന് വർഷത്തിലൊരിക്കലോ അല്ലെങ്കിൽ ആവശ്യം വരുമ്പോഴോ കൗൺസിൽ പുനഃരവലോകനം ചെയ്യുന്നത് പതിവാണ്.
അതുപ്രകാരമാണ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ മാറ്റം വരുത്തുന്നതും പുതിയത് ചേർക്കുന്നതും.വൻകുടലിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ കാൻസർ, പ്രമേഹ പരിശോധന, അസ്ഥിരോഗ പരിശോധന, സമഗ്രമായ കൊഴുപ്പ് പരിശോധന എന്നിവ ആനൂകലി പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനവും സംബന്ധിച്ച പെരുമാറ്റ, പോഷകാഹാര കൗൺസിലിങ്ങും ഇൻഷുറൻസ് പരിധിയിൽ വരും. സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ ‘മാമോഗ്രാം’ പോലുള്ള വിവിധ പരിശോധനകളും ഇൻഷുറൻസ് പരിരക്ഷയിൽ വരും.