റിയാദ്: സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 അവാർഡ് നൽകുന്നു,
Click here to join our WHATSAPP GROUP
മേളയിൽ പങ്കെടുക്കുന്ന പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഗുണം ലംഭിക്കും.
50,000 റിയാൽ മൂല്യമുള്ള പബ്ലിഷിംഗ് എക്സലൻസ് അവാർഡ്, 50,000 റിയാൽ വിലമതിക്കുന്ന പബ്ലിഷിംഗ് ഫോർ ചിൽഡ്രൻ അവാർഡ്, 50,000 റിയാലിന്റെ വിവർത്തനത്തോടുകൂടിയ വിശിഷ്ട പ്രസിദ്ധീകരണ അവാർഡ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യുന്ന അവാർഡ് തുക 3 ലക്ഷം റിയാലാണ്.
ഒക്ടോബർ എട്ടിന് എക്സിബിഷന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.
റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആപ്ലിക്കേഷനിലൂടെ ഒക്ടോബർ 4 ന് ആരംഭിക്കുന്ന വോട്ടിംഗിലൂടെ റീഡേഴ്സ് ചോയ്സ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും വായനക്കാർക്കും അതോറിറ്റി അവസരം നൽകിയിട്ടുണ്ട്.
സെപ്തംബർ 29 നു ആരംഭിച്ച് ഒക്ടോബർ 8 നു അവസാനിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ൽ 32 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1,200 പ്രസാധക സ്ഥാപനങ്ങൾ ഭാഗമാകുന്നുണ്ട്.