Saudi Food and Drug Authorityയുടെ പുതിയ നിർദ്ദേശപ്രകാരം, ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിൽ എത്തുന്നവർ മരുന്നുകൾ കൈവശം വെക്കുമ്പോൾ കർശന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന അളവിൽ മരുന്നുകൾ കൊണ്ടുവരാനാണ് അനുമതി. വിസയുടെ കാലാവധിവരെ അല്ലെങ്കിൽ പരമാവധി 30 ദിവസത്തേക്കുള്ള മരുന്നുകൾ മാത്രമേ കൈവശം വെക്കാൻ പാടുള്ളൂ. ഇതിൽ ഏതാണോ കുറഞ്ഞ കാലാവധി, അതായിരിക്കും പരിഗണിക്കുക.
മരുന്നുകൾക്ക് റിലീസ് പെർമിറ്റ് ലഭിക്കുന്നതിനായി പാസ്‌പോർട്ട് പകർപ്പ്, കഴിഞ്ഞ ആറു മാസത്തിനുള്ളിൽ എടുത്ത മെഡിക്കൽ റിപ്പോർട്ട് അല്ലെങ്കിൽ ഡോക്ടറുടെ കുറിപ്പടി എന്നിവ നിർബന്ധമായും ഹാജരാക്കണം. കൂടാതെ, മരുന്നിന്റെ പാക്കറ്റിന്റെയും പുറം കവറിന്റെയും പകർപ്പും സമർപ്പിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മരുന്നുകൾ കൊണ്ടുവരുന്നതിന് മുമ്പ് CDS ഇലക്ട്രോണിക് സിസ്റ്റം വഴി ഓൺലൈൻ ഡിക്ലറേഷൻ നൽകി വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും Saudi Food and Drug Authority ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് മുന്നറിയിപ്പ് നൽകി.
സൗദിയിലേക്ക് മരുന്നുമായി വരുന്ന ഹാജിമാർ ശ്രദ്ധിക്കുക; മരുന്ന് കൊണ്ടുവരുന്നതിൽ സൗദിയുടെ കർശന നിയന്ത്രണം

















Leave a Reply