സൗദി അറേബ്യയിൽ വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകളിലൂടെയല്ലാതെ ഡ്രൈവ് ചെയ്താൽ കനത്ത പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
റോഡിന്റെ വശങ്ങളിലൂടെയോ റോഡരികിലെ ഫുട്പാത്തുകൾ വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെയോ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും.
നിശ്ചിത പാതകൾ തെറ്റിക്കുന്നത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും. ഇത്തരം നിയമലംഘനങ്ങൾക്ക് 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണ് പിഴയായി ഈടാക്കുക.
എല്ലാ വാഹന ഉടമകളും കൃത്യമായ വരികൾ പാലിച്ച് മാത്രം യാത്ര ചെയ്യണമെന്നും നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മരൂർ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ബോധവൽക്കരണ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
















Leave a Reply