ജിദ്ദ – കഴിഞ്ഞ വർഷം വിദേശ വിനോദസഞ്ചാരികൾ സൗദി അറേബ്യയിൽ 15,990 കോടി റിയാൽ ചെലവഴിച്ചതായി ടൂറിസം മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തി. വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ നടത്തുന്ന ഏറ്റവും ഉയർന്ന വാർഷിക ധനവിനിയോഗമാണിത്. സൗദി ടൂറിസ്റ്റുകൾ വിദേശ രാജ്യങ്ങളിലും വിദേശ വിനോദസഞ്ചാരികൾ സൗദിയിലും നടത്തിയ ധനവിനിയോഗത്തെ അടിസ്ഥാനമാക്കിയിലുള്ള ബാലൻസ് ഓഫ് പേയ്മെൻ്റിലെ വാർഷിക മിച്ചം 4,940 കോടി റിയാലിലെത്തി. ഇത് ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. 2024 ൽ സൗദിയിൽ വിദേശ ടൂറിസ്റ്റുകളുടെ ആകെ ധനവിനിയോഗം 15,360 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ഇത് 15,990 റിയാലായി ഉയർന്നു. വിദേശ ടൂറിസ്റ്റുകളുടെ സൗദിയിലെ ധനവിനിയോഗത്തിൽ 2025 ൽ 4.1 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഈ വർഷം ആദ്യ പാദത്തിലെ ടൂറിസം മേഖലയുടെ പ്രകടനവും റിപ്പോർട്ട് വെളിപ്പെടുത്തി. ആദ്യ പാദത്തിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലാ വളർച്ച 16 ശതമാനം കവിഞ്ഞു. ഇത് ടൂറിസം മേഖലയുടെ ശക്തിയും തുടർച്ചയായ വളർച്ചാ ആക്കവും എടുത്തുകാണിക്കുന്നു.
സൗദി ടൂറിസത്തിൽ റെക്കോർഡ് നേട്ടം: കഴിഞ്ഞവർഷം വിദേശ സഞ്ചാരികൾ ചെലവഴിച്ചത് 15,990 കോടി റിയാൽ















Leave a Reply