GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

40 ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രാർത്ഥനയ്ക്കായി തുറന്നു അൽ അഖ്സ മസ്ജിദ്

ജറൂസലം- വിശ്വാസികളുടെ മനസ്സുകളെ കുളിരണിയിച്ച് 40 ദിവസങ്ങൾക്ക് ശേഷം അൽഅഖ്സ മസ്‌ജിദ് വീണ്ടും തുറന്നു. ഇറാനുമായുള്ള യുദ്ധം മൂലം അടച്ചുപൂട്ടി 40 ദിവസങ്ങൾക്ക് ശേഷം അൽഅഖ്സ മസ്ജിദിൽ ആയിരക്കണക്കിന് ഫലസ്തീനികൾ ഇന്ന് പ്രഭാത നമസ്കാരം നിർവഹിച്ചതായി ജറൂസലം ഗവർണറേറ്റ് അറിയിച്ചു. ഇറാനിൽ അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണം ആരംഭിച്ചതോടെ ഫെബ്രുവരി 28 മുതൽ ഇസ്രായിൽ അധികൃതർ ജറൂസലമിലെ മതപരമായ സ്ഥലങ്ങൾ അടച്ചു. വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തോടെയായിരുന്നു ഇത്. ഇതുമൂലം മുസ്ലിംകൾക്ക് പള്ളിയിൽ തറാവീഹ് നമസ്‌കാരങ്ങളും ഈദ് അൽഫിതർ നമസ്‌കാരവും നടത്താൻ കഴിഞ്ഞില്ല.

ഇന്നലെ പുലർച്ചെ മുതൽ ഇറാനുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന്, ജറൂസലമിൽ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും പുണ്യസ്ഥലങ്ങൾ സന്ദർശനങ്ങൾക്കും പ്രാർഥനകൾക്കുമായി വീണ്ടും തുറക്കുമെന്ന് ബുധനാഴ്ച‌ വൈകുന്നേരം ഇസ്രായിൽ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഏകദേശം 3,000 വിശ്വാസികൾ അൽഅഖ്സ മസ്‌ജിദിൽ പ്രഭാത നമസ്കാരം നിർവഹിച്ചതായി ജറൂസലം ഗവർണറേറ്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!