റിയാദ്: അമ്പരപ്പിച്ച് വീണ്ടും സഊദി അറേബ്യ. 2029ലെ ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും.
Click here to join our WHATSAPP GROUP
കംബോഡിയയിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ 41-ാമത് ജനറൽ അസംബ്ലിയിൽ കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ഇതോടെ
പശ്ചിമേഷ്യയിലെ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യം സഊദി അറേബ്യയാകും. നിയോമിലുള്ള ട്രോജിന നഗരമാണ് ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുക.
ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒളിമ്പിക് സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് റിയാദിൽ ഒരു റീജിയനൽ ഓഫീസ് തുറക്കുന്നതിനും ജനറൽ അസംബ്ലി സാക്ഷ്യം വഹിച്ചു.
ഏഷ്യൻ ഗെയിംസിന്റെ ഒമ്പതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന ട്രോജിന മഞ്ഞുവീഴ്ചയുള്ള ഒരു പർവത വിനോദസഞ്ചാര കേന്ദ്രമാണ്.നിരവധി ഉത്സവങ്ങൾ, കായിക വിനോദങ്ങൾ, സംഗീത പരിപാടികൾ എന്നിവ നടത്തുന്നതിന് പുറമെ റീട്ടെയിൽ സ്റ്റോറുകൾ, റസ്റ്ററന്റുകൾ , വാട്ടർ സ്പോർട്സ്, സൈക്ലിങ് തുടങ്ങിയ കായിക വിനോദങ്ങളും കൂടാതെ ആഡംബര ഹോട്ടലുകൾ, ആരോഗ്യം, കുടുംബ റിസോർട്ടുകൾ എന്നിവയും ട്രോജിന പദ്ധതിയിൽ ഉൾപ്പെടുന്നു.