ജിദ്ദ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗദിയിൽ പുതിയ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ പ്രസ്താവിച്ചു.
Click here to join our WHATSAPP GROUP
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിലെ കമ്പനികൾ വഴിയും ഫണ്ടുമായി സഹകരിക്കുന്ന കമ്പനികൾ വഴിയും ആണിത് സാധിക്കുക.
പബ്ലിക് ഇൻ വെസ്റ്റ്മെന്റ് കംബനിയുടെ ആറ് നിക്ഷേപ വകുപ്പുകളും റുമയാൻ വ്യക്തമാക്കി.
1, സൗദി കമ്പനികളിലെ നിക്ഷേപം. 2, ഭാവിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളുടെ വികസനം. 3, റിയൽ എസ്റ്റേറ്റ്-ഇൻ ഫ്രാസ്റ്റ്രെക്ചർ മേഖലകളിലെ നിക്ഷേപം. 4, വൻ കിട സൗദി പ്രൊജക്റ്റുകളിൽ നിക്ഷേപം, അവസാന രണ്ട് വകുപ്പൂകൾ ആഗോള നിക്ഷേപങ്ങൾക്കായുമാണ് പബ്ലിക് ഇൻ വെസ്റ്റ്മെന്റ ഫണ്ട് നീക്കി വെച്ചിട്ടുള്ളത്.
2015 ൽ സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്തി 150 ബില്യൺ ഡോളറായിരുന്നെങ്കിൽ ഇപ്പോൾ അത് 600 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്.
2015ൽ 3 ശതമാനത്തിൽ കൂടുതൽ വരുമാനം ലഭിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അത് 8 ശതമാനം കവിഞ്ഞതായും അൽ റുമയ്യാൻ വെളിപ്പെടുത്തി.
സൗദി ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലുള്ള ആദ്യ വിമാനം 2024 ൽ ആഭ്യന്തര, അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമാക്കി പറന്നുയരുമെന്നും റുമയാൻ സൂചിപ്പിച്ചു. റിയാദായിരിക്കും കമ്പനി ആസ്ഥാനം.