മസ്കത്ത്: മസ്‌കത്തിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മുഴുവൻ വിമാന സർവീസുകളും മാർച്ച് 28 വരെ റദ്ദാക്കി. പെട്ടെന്നുള്ള ഈ തീരുമാനം പ്രവാസികളായ നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മസ്കത്തിൽ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനം റദ്ദാക്കിയത് സംബന്ധിച്ച ദേദ്യാഗിക സന്ദേശം എയർലൈനിൽ നിന്നും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സർവീസുകൾ റദ്ദാക്കിയതിന്റെ്റെ കൃത്യമായ കാരണം എയർ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇതര ജിസിസി രാഷ്ട്രങ്ങളിൽ വ്യോമപാത അടഞ്ഞപ്പോഴും തുറന്നിരുന്ന ഒമാൻ വഴിയാണ് ആളുകൾ യാത്ര ചെയ്‌തിരുന്നത്.
യുഎഇ, സൗദി ഉൾപ്പെടെ രാഷ്ട്രങ്ങളിൽ നിന്നും കരമാർഗം മസ്കത്തിലെത്തി നാട്ടിലേക്ക് പറന്നത് ആയിരക്കണക്കിന് പ്രവാസി മലയാളികളാണ്. മസ്‌കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ നിലയ്ക്കുന്നത് ഇവർക്കെല്ലാം തിരിച്ചടിയാകും.
















Leave a Reply