ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഇലക്ട്രിക് വാഹന വ്യവസായത്തിൽ സൗദിയുടെ വൻ ചുവടുവെപ്പ്: 370 കോടി റിയാലിന്റെ കരാറുകൾ

റിയാദ് – സൗദി അറേബ്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം വ്യാപിപ്പിക്കുന്നതിനായി 370 കോടിയിലേറെ റിയാലിന്റെ 16 പുതിയ കരാറുകളിൽ ഒപ്പിട്ടതായി ‘സീർ’ (Ceer) കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളും അവയുടെ ഭാഗങ്ങളും നിർമ്മിക്കുന്ന സൗദിയിലെ ആദ്യത്തെ തദ്ദേശീയ ബ്രാൻഡാണ് സീർ. ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ രാജ്യത്ത് തന്നെ ലഭ്യമാക്കുക എന്നതാണ് ഈ കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. റിയാദിൽ നടന്ന നാലാമത് പബ്ലിക് ഇൻവെസ്റ്റ്മെന്റ്റ് ഫണ്ട്-സ്വകാര്യ മേഖലാ ഫോറത്തിൽ വെച്ചാണ് കരാറുകൾ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം ഇതേ ഫോറത്തിൽ 550 കോടി റിയാലിൻ്റെ കരാറുകൾ കമ്പനി ഒപ്പുവെച്ചിരുന്നു. പ്രാദേശിക വ്യാവസായിക മൂല്യ ശൃംഖലകൾ സ്ഥാപിക്കാനും രാജ്യത്ത് നൂതന ഇലക്ട്രിക് വാഹന വ്യവസായം കെട്ടിപ്പടുക്കാനുള്ള സന്നദ്ധത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദീർഘകാല തന്ത്രത്തിൻ്റെ ഭാഗമായി, സീറിൻറെ വിതരണ ശൃംഖലയും ലോജിസ്റ്റിക് സംവിധാനവും നടപ്പാക്കൽ ഘട്ടത്തിലേക്ക് മാറുന്നതിനെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.

2034 ആകുമ്പോഴേക്കും 45 ശതമാനം ഓട്ടോമോട്ടീവ് മെറ്റീരിയലുകളും ഘടകങ്ങളും പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സീറിൻ്റെ സമഗ്ര പ്രാദേശികവൽക്കരണ തന്ത്രത്തിന്റെ മൂലക്കല്ലായി ഈ കരാറുകൾ മാറുമെന്ന് സീർ സി.ഇ.ഒ ജെയിംസ് ഡെലൂക്ക പറഞ്ഞു. പ്രാദേശിക അസംസ്‌കൃത വസ്‌തുക്കളെ ആശ്രയിച്ചും സൗദി കമ്പനികളെ ആഗോള വിതരണക്കാരാകാൻ പ്രാപ്‌തരാക്കുന്നതിലൂടെയും ദേശീയ ഓട്ടോമോട്ടീവ് വ്യവസായം കെട്ടിപ്പടുക്കുന്നതിലൂടെയും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിലൂടെയും വ്യാവസായിക, സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ കമ്പനി സഹായിക്കും.

സൗദിയിൽ സംയോജിത ഓട്ടോമോട്ടീവ് വ്യവസായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പ്രധാന ചുവടുവെപ്പാണ് പുതിയ കരാറുകൾ. ഈ ആവാസവ്യവസ്ഥ പ്രാദേശിക വസ്‌തുക്കളും വിഭവങ്ങളും പ്രയോജനപ്പെടുത്തുകയും നൂതന സാങ്കേതികവിദ്യകളും വിദേശ നിക്ഷേപങ്ങളും ആകർഷിക്കുകയും വലിയതും കൂടുതൽ അധ്വാനം ആവശ്യമുള്ളതുമായ ഘടകങ്ങളുടെ നിർമ്മാണം പ്രാദേശികവൽക്കരിക്കുകയും കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാൻ സഹായിക്കുകയും സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് ജെയിംസ് ഡെലൂക്ക പറഞ്ഞു.

സീർ കമ്പനി പ്രാദേശികവൽക്കരണ തന്ത്രത്തിൻ്റെ പ്രായോഗിക വിപുലീകരണമായും, വിതരണ ശൃംഖലയെ ശക്തിപ്പെടുത്താനുമാണ് ഫോറത്തിൽ വെച്ച് പ്രാദേശിക പങ്കാളികളുമായി നേരിട്ടുള്ള വാണിജ്യ കരാറുകളിൽ ഒപ്പുവെച്ചത്. വിവിധ പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ്, ഇലക്ട്രിക് വെഹിക്കിൾ കൂളൻ്റുകൾ, ഫോർക്ക്ലിഫ്റ്റ് ഉപകരണങ്ങൾ, ബ്രേക്ക് ഫ്ലൂയിഡ്, സ്ട്രീംലൈൻഡ് ആക്‌സസ് കവറുകൾ, ഫ്രണ്ട്-എൻഡ് മൊഡ്യൂളുകൾ, പോളിപ്രൊഫൈലിൻ റെസിനുകൾ, പോളിമർ സംയുക്തങ്ങൾ എന്നിവയുടെ വിതരണം ഈ കരാറുകളിൽ ഉൾപ്പെടുന്നു. കാവിറ്റി സീലന്റുകൾ, സ്ട്രക്‌ചറൽ പശകൾ എന്നിവയുൾപ്പെടെയുള്ള രാസ ഘടകങ്ങളുടെ വിതരണവും വാഹന ബോഡി വർക്ക്ഷോപ്പുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കലും സ്ഥാപിക്കലും കരാറുകളിൽ ഉൾപ്പെടുന്നു

പ്രാദേശിക വ്യാവസായിക ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനായി, വികസിപ്പിച്ച പോളിപ്രൊഫൈലിൻ, ഹീറ്റിംഗ്, എ.സി സിസ്റ്റങ്ങൾ, വിൻഡോ റെഗുലേറ്ററുകൾ, ഡോർ ഹിഞ്ചുകൾ എന്നിവയുടെ ഉൽപാദനം പ്രാദേശികവൽക്കരിക്കാനുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഹൈടെക് കെമിക്കൽ സംയുക്തങ്ങൾ മുതൽ ഹെവി വെഹിക്കിൾ ബോഡി ഉപകരണങ്ങൾ വരെയുള്ള പ്രധാന ഘടകങ്ങളുടെ രാജ്യത്തിനുള്ളിലെ ഉൽപാദനവും വിതരണവും ഈ തന്ത്രപരമായ പങ്കാളിത്തങ്ങളിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏഴ് മോഡലുകൾ ഉൾപ്പെടുന്ന സീർ വാഹനനിരക്കായി ഇത് ശക്തവും വിശ്വസനീയവുമായ വിതരണ ശൃംഖല സ്ഥാപിക്കുകയും രാജ്യത്ത് സുസ്ഥിരമായ ഹൈടെക് വ്യാവസായിക അടിത്തറയുടെ വികസനത്തെ പിന്തുണക്കുകയും ചെയ്യും. 2034 ആകുമ്പോഴേക്കും സീർ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് മൂവായിരത്തിലേറെ കോടി റിയാൽ സംഭാവന ചെയ്യുമെന്നും, രാജ്യത്തിന്റെ മാക്രോ ഇക്കണോമിയുടെ നിലവാരം 79 ബില്യൺ റിയാലായി മെച്ചപ്പെടുത്താനും പ്രത്യക്ഷവും പരോക്ഷവുമായി 30,000 തൊഴിലവസരങ്ങൾ നൽകാനും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ദേശീയ സമ്പദ്വ്യവസ്ഥയിൽ കമ്പനിയുടെ സ്വാധീനവും വ്യാവസായിക വൈവിധ്യവൽക്കരണത്തിനായുള്ള വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അതിൻ്റെ പങ്കും പ്രതിഫലിപ്പിക്കുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!