റിയാദ് – സൗദിയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ ടണ്‍ മുന്തിരി ഉല്പാദിപ്പിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. രാജ്യത്ത് ആകെ 3,746 ഹെക്ടറിലേറെ വിസ്തൃതിയുള്ള പ്രദേശത്ത് മുന്തിരി കൃഷിയുണ്ട്. ഇവിടങ്ങളില്‍ വര്‍ഷത്തില്‍ 1,01,569 ടണ്‍ മുന്തിരിയാണ് ഉല്പാദിപ്പിക്കുന്നത്. മുന്തിരി ഉല്പാദനത്തില് രാജ്യത്ത് സ്വയം പര്യാപ്തത 59 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന ലാഭം ലഭിക്കുന്ന മികച്ച കൃഷികളില്‍ ഒന്നാണ് മുന്തിരി കൃഷി. സമൃദ്ധമായ വിളവും താരതമ്യേന കുറഞ്ഞ ജയയാവശ്യവും വ്യത്യസ്ത ഇനം മണ്ണുകളില്‍ വിജയകരമായി കൃഷി ചെയ്യാമെന്നതും മുന്തിരി കൃഷിയുടെ സവിശേഷതകളാണ്.
https://chat.whatsapp.com/HrgArTfvNCd6MEm0BSOR8W
സൗദിയില്‍ മുന്തിരി കൃഷി വികസിപ്പിക്കാന്‍ നിരവധി അവസരങ്ങളുണ്ട്. ഇതോടൊപ്പം സംയോജിത വിളപരിപാലന പ്രോഗ്രാമുകളും ആധുനിക സാങ്കേതികവിദ്യകളും ഉയര്‍ന്ന ഗുണമേ•യും ഉല്പാദന ശേഷിയമുള്ള ഇനങ്ങളും അവലംബിക്കണം. വിവിധ തരം മണ്ണുകളിലും സൗദിയിലെ മിക്ക പ്രദേശങ്ങളിലുമുള്ള കാലാവസ്ഥകളിലും മുന്തിരി കൃഷി ചെയ്യുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മുന്തിരിയുടെ വിളവെടുപ്പ് കാലം. അല്‍ഖസീം, തബൂക്ക്, അല്‍ജൗഫ്, മദീന, മക്ക, അല്‍ബാഹ, അസീര്‍, റിയാദ്, ഹായില്‍, നജ്റാന്, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നീ പ്രിശ്യകളിലാണ് മുഖ്യമായും മുന്തിരി കൃഷിയുള്ളത്.