റിയാദ്: നാല് നിബന്ധനകൾക്ക് വിധേയമായി വ്യക്തികൾക്ക് സുരക്ഷാ ക്യാമറകൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ടെന്ന് സൗദി സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു.
അവ വ്യക്തിഗത ഉപയോഗത്തിനായിരിക്കണം, വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കണം. വാണിജ്യ അളവിലോ ചാരവൃത്തി ഉദ്ദേശ്യത്തിലോ ഇവ ഇറക്കുമതി ചെയ്യാൻ പാടില്ല.
സ്വകാര്യ ഗാർഹിക ഉപയോഗത്തിനായി സുരക്ഷാ ക്യാമറകൾ ഇറക്കുമതി ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിലേക്ക് സെക്യൂരിറ്റി ക്യാമറകൾ ഇറക്കുമതി ചെയ്യുന്നവർ ശ്രദ്ധിക്കുക!
