അടുക്കളയില്‍ ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് തടയാന്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട് ഇത്തരം മുന്‍കരുതലുകള്‍ എല്ലാവരും അറിഞ്ഞിരിക്കണം..
ഹോസുകള്‍ മാറ്റേണ്ട കാലയളവ്
ഗ്യാസ് കണക്ഷനിലെ സുരക്ഷാ ഹോസുകള്‍ (Suraksha Hose) കാഴ്ചയില്‍ കുഴപ്പമില്ലെങ്കിലും രണ്ട് വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റേണ്ടതാണ്. ഹോസിലെ നിര്‍മ്മാണ തീയതിയും കാലാവധിയും (Expiry Date) പരിശോധിക്കാന്‍ ഒരിക്കലും മറക്കരുത്..
റെഗുലേറ്ററിന്റെ കൃത്യമായ ഘടന
റെഗുലേറ്റര്‍ സിലിണ്ടറില്‍ ഉറപ്പിക്കുമ്പോള്‍ അത് ശരിയായ രീതിയില്‍ ലോക്ക് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഓരോ തവണ സിലിണ്ടര്‍ മാറ്റുമ്പോഴും റെഗുലേറ്ററിനുള്ളിലെ റബ്ബര്‍ വാഷറിന് കേടുപാടുകള്‍ ഇല്ലെന്നും പരിശോധിക്കണം..
ഇലക്ട്രിക് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്
ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് സംശയം തോന്നിയാല്‍ ഒരിക്കലും ലൈറ്റോ ഫാനോ ഇടാനോ ഓഫ് ചെയ്യാനോ പാടില്ല. സ്വിച്ചുകള്‍ അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ചെറിയ സ്പാര്‍ക്ക് പോലും വലിയ സ്ഫോടനത്തിന് ഇടയാക്കാം.
സിലിണ്ടറിന്റെ സ്ഥാനം
സിലിണ്ടര്‍ എപ്പോഴും തറ നിരപ്പിന് മുകളില്‍ കുത്തനെ തന്നെ വെക്കണം. സ്റ്റൗവിനേക്കാള് താഴ്ന്ന നിരപ്പില്‍ സിലിണ്ടര്‍ വെക്കുന്നതാണ് സുരക്ഷിതം. കാബിനറ്റുകള്ക്കുള്ളിലാണ് സിലിണ്ടര്‍ വെക്കുന്നതെങ്കില്‍ അതിന് വായുസഞ്ചാരത്തിനായി ദ്വാരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക..
ഗ്യാസ് സ്റ്റൗ, റെഗുലേറ്റര്‍, ഹോസ് എന്നിവ വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളതും അംഗീകാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക..
ഗ്യാസുപയോഗിക്കുന്ന പ്രവാസികളും വീട്ടമ്മമാരും ശ്രദ്ധിക്കുക!
