ജിദ്ദ: ഡിസംബർ 1 തിങ്കളാഴ്ച സൗദി അറേബ്യയിൽ ശൈത്യകാലം ആരംഭിക്കുമെന്നും താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) വക്താവ് ഹുസൈൻ അൽ-ഖഹ്താനി പറഞ്ഞു.

വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും മഴ പെയ്യാനുള്ള സാധ്യത തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാലാവസ്ഥ സുഖകരവും താരതമ്യേന സ്ഥിരതയുള്ളതുമാണെന്ന് പറഞ്ഞ ഖഹ് താനി ഡിസംബറിലെ ആദ്യ മഴക്കാലം അടുത്ത ഞായറാഴ്ച ആരംഭിക്കുമെന്നും, മിതമായത് മുതൽ കനത്തത് മഴ വരെ പ്രതീക്ഷിക്കാമെന്നും പറഞ്ഞു.
