അബുദാബി – യു.എ.ഇയുടെ 54-ാമത് യൂണിയന് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ നിന്ന് 2,937 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഉത്തരവിട്ടു.

ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാനും കുടുംബങ്ങളുമായും സമൂഹങ്ങളുമായും വീണ്ടും ഒന്നിക്കാനും തടവുകാര്‍ക്ക് അവസരം നല്‍കാനുള്ള യു.എ.ഇ പ്രസിഡന്റിന്റെ താല്‍പ്പര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നത്. മാപ്പ് ലഭിക്കുന്നവര്‍ക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

