സൗദിയിലേക്ക് പുതുതായി ഫാമിലി വിസിറ്റ് വിസ സ്റ്റാംബ് ചെയ്യുമ്പോൾ അനുവദിക്കുന്ന താമസ കാലാവധിയിൽ പുതിയ അപ്ഡേഷൻ വന്നതായി റിപ്പോർട്ട്.
മനാമയിൽ നിന്നും ഡൽഹിയിൽ നിന്നും കഴിഞ്ഞ ദിവസം സ്റ്റാംബ് ചെയ്ത സിംഗിൾ എൻട്രി ഫാമിലി വിസിറ്റ് വിസയിൽ സൗദിയിലെ താമസ കാലാവധി 60 ദിവസമായി ചുരുക്കിയാണു വിസ സ്റ്റാംബ് ചെയ്തിട്ടുള്ളത്.

ഹജ്ജിനോട് അനുബന്ധിച്ച് ആണ് ഈ നിയന്ത്രണം എന്ന് സംശയിക്കുന്നതായി മദീനയിലെ സാമൂഹിക പ്രവർത്തകൻ ഫസലുറഹ്മാൻ പുറങ്ങ് അറിയിക്കുന്നു. അതേ സമയം മുംബൈയിൽ നിന്നും ഇഷ്യു ചെയ്ത വിസയിൽ 90 ദിവസം ലഭിച്ചിട്ടുണ്ട് എന്നും മുംബൈയിൽ നിന്നും കാലാവധിയിൽ നിയന്ത്രണം വരുമോ എന്നത് വൈകാതെ അറിയാൻ സാധിച്ചേക്കുമെന്നും ഫസലുറഹ്മാൻ പറയുന്നു.
ഏതായാലും 60 ദിവസ വിസ കിട്ടിയവർക്ക് സൗദിയിലെത്തി വിസ കാലാവധി കഴിയാൻ സമയം 60 ദിവസം കൂടി വിസ കാലാവധി നീട്ടിക്കിട്ടിയേക്കും എന്നാണ് പ്രതീക്ഷ.
