അബുദാബി– വൈറ്റ് ഫ്രൈഡേ സെയിലിലൂടെ യു.എ.ഇ യാത്രക്കാർക്കായി വൻ ഓഫറുകളുമായി ഇത്തിഹാദ് എയർവേയ്സ്. എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 13 മുതൽ 2026 ജൂൺ 24 വരെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകൾ നവംബർ 30 വരെ ബുക്ക് ചെയ്യാം.യാത്രകളിലൂടെ ലഭിക്കുന്ന അനുഭവങ്ങളെയും ബന്ധങ്ങളെയും വിലമതിക്കുക എന്ന ആപ്തവാക്യത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓഫറാണ് ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അവതരിപ്പിക്കുന്നത്.

യാത്രക്കാർക്ക് വെബ്സൈറ്റ് വഴിയോ എയർലൈനിന്റെ മൊബൈൽആപ് വഴിയോ വൈറ്റ് ഫ്രൈഡേ ഓഫറുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സാംസ്കാരികകേന്ദ്രങ്ങളിലേക്കും ഓഫർ ലഭ്യമാണ്. അബുദാബിയിൽ നിന്ന് ഇത്തിഹാദിന്റെ വിമാന സർവീസുകളുള്ള എല്ലാ സ്ഥലങ്ങളിലേക്കും ഈ ഓഫറുകൾ ലഭ്യമാണ്.

