റിയാദ്: സഊദിയിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ലൈസൻസ് നിലവിൽ വന്നു. ഒക്ടോബർ ഒന്ന് മുതൽ മുഴുവൻ സോഷ്യൽ മീഡിയകളിലും ലൈസൻസ് ഇല്ലാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവർ കടുത്ത പിഴ നൽകേണ്ടി വരും.
പരസ്യദാതാക്കൾക്ക് മൗത്തൂക്ക് ലൈസൻസ് ലഭിക്കാൻ നിർബന്ധിതമാക്കാനുള്ള തീരുമാനം നിലവിൽ വന്നതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (ജിസിഎഎം) അറിയിച്ചു.
Twitter, Instagram, YouTube, Tik Tok, Snapchat, Facebook തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങൾ ചെയ്യാൻ മൗതൂക് ലൈസൻസ് നിർബന്ധമാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾക്കായി പരസ്യം ചെയ്യാൻ അനുവദിക്കുന്ന ലൈസൻസ് നൽകാൻ പരസ്യദാതാക്കളെ അനുവദിക്കുന്ന ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (ജിസിഎഎം) ആരംഭിച്ച സേവനമാണ് മൗത്തൂക് (Mawthooq) ലൈസൻസ്. അതേസമയം, വ്യക്തികൾക്ക് പരസ്യം നൽകുന്നതിനും ലൈസൻസ് നിർബന്ധമാണ്. ഇക്കഴിഞ്ഞ ജൂണിൽസോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ ചെയ്യുന്നതിന് ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ വിദേശികൾക്ക് വിലക്ക്ഏർപ്പെടുത്തിയിരുന്നുലൈസൻസ് ഇല്ലാതെ പരസ്യം നൽകുന്ന സ്ഥാപനത്തിനും വ്യക്തികൾക്കും പിഴയും നടപടികളും ഉൾപ്പെടെയുള്ള നിയമനടപടികൾ ഒഴിവാക്കുന്നതിന് മൗത്തൂഖ് ലൈസൻസ് നേടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. മൂന്ന് വവർഷത്തേക്കുള്ള മൗത്തൂഖ് ലൈസൻസ് ലഭിക്കുന്നതിന് 15,000 റിയാലാണ് ഫീസ് നൽകേണ്ടത്.
പരസ്യദാതാക്കൾക്ക് സഊദി അറേബ്യക്ക് പുറത്താണെങ്കിലും ലൈസൻസ് നൽകുമെന്ന് അതോറിറ്റി അറിയിച്ചു, പരസ്യദാതാക്കൾ ലൈസൻസ് ലഭിക്കാതെയാണ് പരസ്യം നൽകുന്നതെങ്കിൽ പരസ്യം നൽകുന്ന കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി.
സഊദി ഇതര പരസ്യദാതാവിന് കൊമേഴ്സ്യൽ രജിസ്റ്ററും ഓഡിയോ വിഷ്വൽ മീഡിയ പരസ്യ ഓഫീസുകൾ, മാർക്കറ്റിംഗ് ഓഫീസുകൾ, പരസ്യ ഏജൻസികൾ എന്നിവയിൽ നിന്നുള്ള ലൈസൻസും സ്വന്തമാക്കിയതിന് ശേഷമാണ് മൗത്തൂഖ് ലൈസൻസ് നേടാനാകുക.
അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ലൈസൻസിക്ക് അനുവദിച്ചിട്ടുള്ള ലൈസൻസുമായി ലിങ്ക് ചെയ്തിട്ടുള്ളതുമായ അക്കൗണ്ട് വഴി മാത്രമായിരിക്കണം പരസ്യം നൽകേണ്ടത്. അധികാരികൾ പരസ്യം നിർത്താൻ ആവശ്യപ്പെടുമ്പോൾ പരസ്യം ചെയ്യുന്നത് ഉടനടി നിർത്താനും ഇവർ ബാധ്യസ്ഥർ ആയിരിക്കും.
ലൈസൻസിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ അനുവാദമില്ല. 18 വയസും അതിൽ മുകളിലുള്ള ആർക്കും ലൈസൻസ് അനുവദിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ വഴി പരസ്യം ചെയ്യുന്ന പരസ്യദാതാക്കൾക്കാണ് ലൈസൻസ് ആവശ്യമുള്ളത്. എങ്കിൽ കമ്പനികളും സ്ഥാപനങ്ങളും ലൈസൻസ് നേടേണ്ടതില്ല.പരസ്യ കമ്പനികൾ വ്യക്തിഗത പരസ്യദാതാക്കളുമായി കരാർഉണ്ടാക്കിയാലും പരസ്യദാതാക്കൾ മൗതൂക് ലൈസൻസ് നേടിയിരിക്കണം.
ലൈസൻസ് ഇല്ലാതെ സ്വന്തം അക്കൗണ്ടിനായി വിദേശി ഒരു സാമ്പത്തിക പ്രവർത്തനം നടത്തുന്നത് “കുറ്റം” ആയാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റവാളികൾക്ക് 5 വർഷം വരെ തടവ് ശിക്ഷയും 5 ദശലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കും. സഊദി അറേബ്യയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും എല്ലാ ആളുകളും സ്ഥാപനങ്ങളും പാലിക്കണമെന്ന് കമ്മീഷനും വാണിജ്യ മന്ത്രാലയവും നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
JOIN GULF MALAYALAM NEWS Group link
സഊദിയിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ലൈസൻസ് നിലവിൽ വന്നു, ഇനി മുതൽ ലൈസൻസ് ഇല്ലാതെ പരസ്യം നൽകിയാൽ നടപടികൾ നേരിടണം
https://chat.whatsapp.com/EmnEfY4Pho3KwPDIOZ4JZG