ജിദ്ദ – നഗരത്തില്‍ പൊതുസ്ഥലത്തു വെച്ച് മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

റോഡിലൂടെ നടന്നുപോവുകയായിരുന്ന മധ്യവയസ്‌കന്റെ പിന്നിലൂടെ എത്തിയ യുവാവ് ഇയാളുടെ ശിരസ്സിന് ആഞ്ഞടിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
