റിയാദ് – സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റി. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും പാരിതോഷികത്തിന് അർഹതയുള്ളവരെ കണ്ടെത്താനുംതുക നിശ്ചയിക്കാനും അതോറിറ്റിയിലെ മൂന്നംഗ കമ്മറ്റിക്ക് രൂപം നൽകി.

ലൈസൻസില്ലാതെ സൈബർ സുരക്ഷ ഓപറേഷനുകൾ നടത്തുക, ലൈസൻസിലെ വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിക്കുക, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ, മാനദണ്ഡങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ പാലിക്കാതിരിക്കുക, അതോറിറ്റി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയോ, തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യൽ, അനുമതിയില്ലാതെ സൈബർസെക്യൂരിറ്റി ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവ കൈവശം വെക്കുക, തുടങ്ങിയവയാണ് പ്രധാന സൈബർ സെക്യൂരിറ്റി കുറ്റകൃത്യങ്ങളായി കണക്കാക്കുക. ഇവ റിപ്പോർട്ട് ചെയ്യുന്നതിനാണ് സമ്മാനം ലഭിക്കുന്നത്.
